
‘ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്…’
വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. വിഷുവിന് ഏറെ പ്രധാന്യമുള്ള ഒന്നാണ് വിഷുസദ്യ. ഈ വിഷുവിന് സദ്യയ്ക്കൊപ്പം വിളമ്പാൻ ഒരു വെറെെറ്റി പായസം തയ്യാറാക്കിയാലോ?. പേരയ്ക്ക, മാമ്പഴം എന്നിവ ചേർത്ത കിടിലൻ പായസമാണിത്.
വേണ്ട ചേരുവകൾ…
പേരയ്ക്ക – 6 ചെറുത്
മാങ്ങ – നന്നായി പഴുത്ത് കളറുള്ളത്
ചൗവരി – രണ്ട് പിടി
നെയ്യ് – 4 ടേബിൾ സ്പൂൺ
പഞ്ചസാര – രണ്ട് ടേബിൾ സിപൂൺ
കശുവണ്ടി – പത്തെണ്ണം
കിസ്മിസ് – 2 ടേബിൾ സ്പൂൺ
പാൽ – ഒരു ലിറ്റർ
മിൽക്ക് മെയ്ഡ് – മധുരത്തിന് അനുസരിച്ച്
ഏലയ്ക്കപ്പെടി – കാൽ ടീ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം…
ആദ്യം രണ്ട് പിടി ചൗവ്വരി ഒരു ടീസ്പൂൺ നെയ്യിൽ ഒന്ന് വറുത്തിട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് വയ്ക്കുക. ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അതിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. പിന്നെ പകുതി മാങ്ങ പൊടിയായി അരിഞ്ഞതും രണ്ട് പേരയ്ക്ക പൊടിയായി അരിഞ്ഞതും ബാക്കി നെയ്യിൽ വഴറ്റി അതിൽ രണ്ട് സ്പൂൺ പഞ്ചസാരയിട്ടു നന്നായി വഴന്നു വരുമ്പോൾ കോരി മാറ്റി വയ്ക്കുക. ഒരു ഇടത്തരം മാങ്ങായും നാല് പേരയ്ക്ക കുരു കളഞ്ഞതും കുറച്ചു പാൽ ഒഴിച്ച് അരച്ച് അരിപ്പയിൽ അരിച്ചെടുക്കുക(വെള്ളം ഒഴിക്കരുത് ). ഇത് നെയ്യിൽ നന്നായി വഴറ്റുക. ഇതിൽ ഒരു ടിൻ മിൽക് മൈഡ് കുറശ്ശെ കുറശ്ശെ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. കൂടെ വേവിച്ചു വച്ച ചൗവ്വരിയും ഇട്ടു കൊടുക്കുക. ആവശ്യത്തിന് തിളപ്പിച്ച പാൽ ഒഴിച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക. കുറുകി വരുമ്പോൾ ഏലയ്ക്കപ്പെടിയും ഒരു നുള്ള് ഉപ്പും ഇട്ട് ഇളക്കി യോജിപ്പിച്ചിട്ട് തീ ഓഫ് ചെയ്തിട്ട് വറുത്തു വച്ച അണ്ടിപരിപ്പും മുന്തിരിയും വഴറ്റി വെച്ച മാങ്ങയും പേരയ്ക്കയും ഇട്ടു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുക.(മാങ്ങ എടുക്കുമ്പോൾ പുളി ഇല്ലാത്ത നല്ല മധുരം ഉള്ളത് എടുക്കുക. അല്ലെങ്കിൽ പാൽ പിരിയാൻ സാധ്യത ഉണ്ട്. പാലിനു പകരം തേങ്ങാപ്പാലിലും തയ്യാറാക്കാവുന്നതാണ്)…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]