ചെന്നൈ : ചെന്നൈയിൽ ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടി പിടിച്ച സംഭവം ദേശീയ തലത്തിൽ ചര്‍ച്ചയാകുന്നതിനിടെ, മൗനം വെടിഞ്ഞ് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. പണവുമായി ബന്ധമില്ലെന്ന് ബിജപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്ന് അണ്ണാമലൈ പ്രതികരിച്ചു. വിഷയത്തിൽ ശരിയായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ട്രെയിനിൽ നിന്നാണ് 4 കോടി രൂപ പിടിച്ചത്. നൈനാർ നാഗേന്ദ്രന്റെ വിശ്വസ്ഥന്റെ പക്കൽ നിന്നാണ് നാല് കോടി പിടികൂടിയത്. വോട്ടിനായി പണം നൽകില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കെ.അണ്ണാമലൈയ്ക്ക് ഇതുവലിയ തിരിച്ചടിയായി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ സംസ്ഥാനത്ത് എത്തിയ ദിവസമാണ് സംഭവങ്ങളുണ്ടായതെന്നത് പാർട്ടിക്ക് ക്ഷീണമായി. ബിജെപി സ്ഥാനാർഥികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും തുടർച്ചയായി പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]