

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനായി വയനാട്ടിലേക്ക്
വയനാട് : സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലേക്ക്. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയില്‍ എത്തിയേക്കും.കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന പൂർത്തിയാക്കി.
സിദ്ധാർത്ഥനെ മർദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചിരുന്നു. സിബിഐയുടെ എഫ്ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
നാളെ സിദ്ധാർത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും.സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച സിബിഐ സംഘം സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശിനോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിർദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ വയനാട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]