
എറണാകുളം: പെരുമ്പാവൂരില്‍ ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി. അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.
രാവിലെ പത്ത് മണിയോടെ പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗ്ഷനിൽ വിൽപ്പനയ്ക്കായി സ്കൂട്ടറില്‍ ബ്രൗൺഷുഗറുമായി വരുന്നതിനിടയിലാണ് അഞ്ചാറുല്‍ ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അഞ്ചാറുല്‍ ഹുസൈൻ പലയിടങ്ങളിലായി മാറി മാറി വാടകയ്ക്ക് താമസിക്കുന്ന ആളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൗൺഷുഗര്‍ വില്‍പ്പനക്കാരിലേക്കും വാങ്ങുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Last Updated Apr 6, 2024, 12:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]