

റിയാദിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു
റിയാദ് : വാഹനാപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടില്‍ ജോണ്‍ തോമസ് എന്ന ജോസാണ് (47) മരിച്ചത്. റിയാദിലെ അല്‍ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിന് സമീപമുള്ള തൊഴിലിടത്തിലേക്ക് പാക്കിസ്താനി തൊഴിലാളികളെയും കൊണ്ടുപോവുകയായിരുന്ന ടൊയോട്ട ഹയസ് പാസഞ്ചർ വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പതിനഞ്ചോളം തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർതമ്പി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോൺ തോമസിനെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
മൂന്നര വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ജോൺ തോമസ് എരുമേലി സ്വദേശി തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. കുഞ്ഞുമോളാണ് ഭാര്യ. മക്കള്‍ : ഏഞ്ചല്‍ മറിയ, ജോയല്‍. മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]