

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാ അതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്.
പൊന്നാനിപറമ്ബ് ബാബുവിനെ (44) പറവൂർ അതിവേഗ സ്പെഷ്യല്‍കോടതി അഞ്ചുവർഷം കഠിനതടവ് ശിക്ഷിച്ചു.10,000രൂപ പിഴയുമൊടുക്കണം.
പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണം. കൂടാതെ പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവ് നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2023 ഫെബ്രുവരി അഞ്ചിന് വളർത്തുനായയോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. വടക്കേക്കര പൊലീസാണ് കേസ അന്വേഷിണത്തിന് നേർതൃത്വം നൽകി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]