

First Published Apr 4, 2024, 9:59 PM IST
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായ ഇന്ന് കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരും വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ് പേരും പത്രിക നൽകി.
വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര ലോക്സഭ മണ്ഡലത്തിലെ ഉപവരണാധികാരി വടകര ആർ ഡി ഒ പി അൻവർ സാദത്തിന് മുൻപാകെ വടകരയിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. ഷാഫിയെ കൂടാതെ നാല് പേർ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നൽകി.
വ്യാഴാഴ്ച പത്രിക നൽകിയവർ:
വടകര-ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പവിത്രൻ ഇ (ബി.എസ്.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി പി (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ സി (ബി.ജെ.പി), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുൽ റഹീം (സ്വതന്ത്രൻ). കോഴിക്കോട്- രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം, അബ്ദുൾ കരീം, അബ്ദുൾ കരീം. അരവിന്ദക്ഷൻ നായർ (എല്ലാവരും സ്വതന്ത്രർ).
ജില്ലയിൽ ആകെ നാമനിർദേശപത്രിക നൽകിയവർ:
കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എ പ്രദീപ് കുമാർ (സി.പി.ഐ.എം), എം ടി രമേശ് (ബി.ജെ.പി), നവ്യ ഹരിദാസ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം, അബ്ദുൾ കരീം, അബ്ദുൾ കരീം, അരവിന്ദക്ഷൻ നായർ.(എല്ലാവരും സ്വതന്ത്രർ).
വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പവിത്രൻ ഇ (ബി.എസ്.പി), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി പി (സ്വതന്ത്രൻ), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുൽ റഹീം (സ്വതന്ത്രൻ), കെ കെ ലതിക (സി.പി.ഐ.എം), കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ സി (ബി.ജെ.പി). ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർഥി പട്ടിക വ്യക്തമാകും.
Last Updated Apr 4, 2024, 9:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]