
രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ?, രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയപ്പോഴായിരുന്നു പരിഹാസം.
തമിഴ്നാട്ടിൽ സിപിഐ, സിപിഐഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്. ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല. മുസ്ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു. രാഹുൽ ഗാന്ധിക്ക് അധികാരമോഹമാണ്. PFI യുമായി ബന്ധം ഉണ്ടാക്കി. കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി. പുൽപള്ളി ബാങ്ക് കൊള്ളയടിച്ചുവെന്നും ഡിസിസി നേതാവ് ഇപ്പോഴും ജയിലിൽ അല്ലെയെന്നും സ്മൃതി ഇറാനി ചോദിച്ചു
അതേസമയം വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിർദേശ പത്രികാ സമര്‍പ്പിച്ചു.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കൊപ്പം എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൽപ്പറ്റയിൽ നടന്ന റോഡ്ഷോയിലും സ്മൃതി ഇറാനി പങ്കെടുത്തു.
Story Highlights : Smriti Irani Criticize Rahul Gandhi and INDIA alliance
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]