
ചെന്നൈ: ഡി.എം.കെ. മുൻനേതാവും സിനിമാനിർമാതാവുമായ ജാഫർ സാദിക്ക് മുഖ്യപ്രതിയായ ലഹരിക്കടത്തുക്കേസിൽ തമിഴ് സംവിധായകൻ അമീറിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ചോദ്യംചെയ്തു.
ഡൽഹിയിലെ എൻ.സി.ബി. ഓഫീസിൽ നടന്ന ചോദ്യംചെയ്യൽ അഞ്ചുമണിക്കൂറോളം നീണ്ടു. അമീർ സംവിധാനംചെയ്യുന്ന പുതിയ ചിത്രം നിർമിക്കുന്നത് ജാഫർ സാദിക്കായിരുന്നു. ചില ബിസിനസ് ബന്ധങ്ങളും ഇവർ തമ്മിലുണ്ടായിരുന്നുവെന്ന് സംശയമുണ്ട്.
പരുത്തിവീരൻ, മൗനം പേശിയതേ തുടങ്ങിയ ചിത്രങ്ങൾ സംവിധാനംചെയ്ത് ശ്രദ്ധിക്കപ്പെട്ട അമീറിന്റെ ‘ഇരൈവൻ മിക പെരിയവൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് ജാഫർ സാദിക്ക്. ലഹരിക്കടത്തിൽനിന്ന് ലഭിച്ച പണമാണ് ഇയാൾ സിനിമ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
25 ലക്ഷത്തോളംരൂപ സാദിക്ക് അമീറിന് നൽകിയിരുന്നു. ഇത് കൂടാതെ മുമ്പ് സാദിക്കിന്റെ ഹോട്ടൽ ബിസിനസിൽ അമീർ പങ്കാളിയായിരുന്നുവെന്നും പറയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]