
ചെന്നൈ: തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്ത് അഭിനയിക്കുന്ന വിഡാ മുയര്‍ച്ചി ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തീര്‍ത്തിരുന്നു.
ഈ ചിത്രീകരണത്തിനിടെ ആക്ഷൻ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുതയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഈ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ് കഴിഞ്ഞു.
അപകടം നടക്കുമ്പോൾ അജിത്തും നടന് ആരവും കാറിലുണ്ടായിരുന്നു എന്നാണ് അപകട വീഡിയോയില്‍ വ്യക്തമാകുന്നത്. അപകടത്തിൽ അജിത്തിനും ആരവിനും നിസാര പരിക്കേറ്റു. “ധീരതയ്ക്ക് അതിരുകളില്ല ഒരു സ്റ്റണ്ട് ഡബിൾ ഇല്ലാതെ വിഡാ മുയര്‍ച്ചി സിനിമയിൽ ധീരമായ ഒരു സ്റ്റണ്ട് സീക്വൻസ് എടുക്കുന്ന അജിത് കുമാറിൻ്റെ നിർഭയമായ അർപ്പണബോധത്തിന്റെ സാക്ഷ്യം” എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് വീഡിയോ സ്റ്റ് ചെയ്തിരിക്കുന്നത.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് വിഡാ മുയാർച്ചി, ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
വിഡാ മുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാൻ ബാക്കിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Last Updated Apr 4, 2024, 5:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]