
ഗാന്ധിജിയെ കൊന്ന ആളുകൾ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസ്സലാം മൗലവി. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്ത് ധൈര്യത്തിലാണ് കേരളത്തിലെ ഇമാമുമാർ പള്ളിക്കകത്ത് കിടക്കുക എന്ന് മുഖ്യമന്ത്രി പറയണം.
ഇമാമാരെ കൊലപ്പെടുത്തുന്നവർക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാൻ അവസരമുണ്ടാകുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ കേരളത്തിലെ ഭരണകൂടത്തെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ശിക്ഷിക്കും. എല്ലാ രാഷ്ട്രീയക്കാരും ഈ വിഷയത്തിൽ കപട നാടകം സമീപനമാണ് സ്വീകരിച്ചത്. കേസ് പുനരന്വേഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കിൽ വലിയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അബ്ദുസ്സലാം മൗലവി പറഞ്ഞു.
Read Also:
ഷാൻ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടപ്പോൾ കുറ്റപത്രം പോലും സമർപ്പിക്കാൻ നടപടിയുണ്ടായില്ല. അതിന് പിന്നാലെ ഒരു അഡ്വക്കറ്റ് കൊല്ലപ്പെട്ടപ്പോൾ 15 പ്രതികളെയും തൂക്കിക്കൊല്ലാൻ വിധിച്ചു. ഈ ഇരട്ടനീതിക്കെതിരെയാണ് തങ്ങൾ പ്രതികരിക്കുന്നത്. ആർ.എസ്.എസിനും തങ്ങൾക്കും ഒരേ വോട്ട് തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : jamiyyathul ulama on riyas moulavi murder
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]