
തിരുവനന്തപുരം: മലയാളം ബിഗ് ബോസ് സീസണ് 6 ല്‍ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യകത പവര്‍ റൂം ആണ്. മൂന്നാഴ്ച കഴിഞ്ഞതോടെ ബിഗ് ബോസ് ഇത്തവണ എല്ലാ ടീമിനെയും അടുത്താഴ്ചത്തെ പവര്‍ റൂം ടാസ്കിന് വിട്ടിരിക്കുകയാണ്. അതായത് പവര്‍ ടീം അടക്കം ടീം ടണല്‍, നെസ്റ്റ്, ഡെന്‍ എല്ലാവരും മത്സരിക്കണം. ബിഗ് ബോസിലെ ക്ലാസിക് ഗെയിമുകളില്‍ ഒന്നായ ‘അലക്ക് കമ്പനിയാണ്’ആദ്യത്തെ ഗെയിം.
ഇത്തരത്തില്‍ ഒരോ ടീമും ബസര്‍ മുഴങ്ങുമ്പോള്‍ വെള്ളവും വസ്ത്രവും ശേഖരിച്ച് അത് അലക്കി ഉണക്കി ഇസ്തിരിയിട്ട് ക്വാളിറ്റി ചെക്കിന് സമര്‍പ്പിക്കണം ഇത്തരത്തില്‍ ക്വാളിറ്റി ചെക്കിലൂടെ ഏറ്റവും കൂടുതല്‍ വസ്ത്രം പാസാകുന്നവരാണ് വിജയികള്‍.
പവര്‍ ടീം ടീം ടണലിനെയും, ടണല്‍ നെസ്റ്റിനെയും, നെസ്റ്റ് ടീം ഡെന്നിനെയും, ഡെന്‍ പവര്‍ ടീമിനെയും ക്വാളിറ്റി ചെക്ക് ചെയ്യണം. അതേ സമയം ക്യാപ്റ്റനായ ജാന്‍ മണി രണ്ടുപേര്‍ മാത്രം അംഗങ്ങളായ ടീം ഡെന്നില് ചേര്‍ന്നു. ആദ്യം വെള്ളം പിടിക്കുന്നത് മുതല്‍ ജിന്റോയും മറ്റ് ടീമുകളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ടീം ടണല്‍ അംഗമായ ശ്രീരേഖ ടാസ്കിനിടയില് കാലിന് പരിക്കേറ്റ് മെഡിക്കല്‍ റൂമിലേക്ക് പോയി.
പവര്‍ ടീം ടീം ടണലിന്റെ ക്വാളിറ്റി ചെക്കില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ രൂക്ഷമായി. ഗബ്രിയും ജിന്റോയും പലതവണ ഉടക്കി പ്രശ്നം കൈയ്യാങ്കളിയുടെ വക്കോളമെത്തി. പിന്നാലെ മറ്റുള്ളവരാണ് രണ്ടുപേരെയും തണുപ്പിച്ചു. എന്നാല്‍ ജിന്റോ മൂന്ന് ഡ്രസ് മാത്രമാണ് തിരഞ്ഞെടുത്തത്. അവസാനം പവര്‍ ടീമിന്റെ സമയം എത്തിയപ്പോള്‍ ജാന്‍ മണി അവരുടെ രണ്ട് ഡ്രസ് മാത്രമേ എടുത്തുള്ളൂ.
എന്തായാലും അവസാനം 3 പൊയന്റ് നേടി ടീം നെസ്റ്റ് ആദ്യ ടാസ്കില് വിജയിച്ചു. ടീം ടണലും, ഡെന്നും 2 പൊയന്റുമായി രണ്ടാം സ്ഥാനത്തും. ടീം പവര്‍ ഒരു പൊയന്റുമായി മൂന്നാം സ്ഥാനത്തുമായി.
Last Updated Apr 2, 2024, 10:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]