

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു
പള്ളിക്കത്തോട് : ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കഴിഞ്ഞ ദിവസം വെളുപ്പിനെ ഗൃഹനാഥന്റെ വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും പുറത്തിറങ്ങിയ ഗൃഹനാഥനെ അസഭ്യം പറയുകയും കൈയ്യിൽ കരുതിയ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. ഗൃഹനാഥന്റെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ പിടികൂടുകയുമായിരുന്നു.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ്, എ.എസ്ഐ റെജി ജോൺ, സി.പി.ഓ മാരായ അഭിലാഷ്, സക്കീർ ഹുസൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |