
ഷാര്‍ജ: പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഷാര്‍ജ സര്‍ക്കാര്‍. തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്.
ഇത് പ്രകാരം ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഏപ്രില്‍ 15നാണ് അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനരാരംഭിക്കുക. യുഎഇ സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാര്‍ജ സര്‍ക്കാരിന്റെ പ്രഖ്യാപനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഷാര്‍ജ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ഔദ്യോഗിക വാരാന്ത്യ അവധി ദിനങ്ങള്‍ ആയതിനാല്‍ സാധാരണരീതിയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിവസമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകെ 10 ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ലഭിക്കുക. ദുബൈയിലും പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 14 വരെയാണ് അവധി. ഏപ്രില്‍ 15ന് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
Read Also –
കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
Last Updated Apr 1, 2024, 6:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]