
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്ന ബോട്ട് പിടികൂടി. ബേപ്പൂര്‍ പാടത്തുംപറമ്പ് പള്ളിക്കണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള ‘അല്‍ഖമര്‍’ എന്ന ബോട്ടാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ പി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാത്രിയില്‍ അനധികൃത മീന്‍പിടിത്തവും കരവലിയും നടത്തിയതിനാണ് മത്സ്യബന്ധന ബോട്ട് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്നു ഈ ബോട്ട്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് രണ്ടരലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിയമനടപടി സ്വീകരിച്ച ശേഷം ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാര്‍ബറില്‍ ലേലത്തില്‍ വിറ്റ ശേഷം തുക സര്‍ക്കാരിലേക്ക് അടച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Apr 1, 2024, 12:10 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]