

ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ; സൈബർ സെല്ലിൽ പരാതി നല്കി സംവിധായകൻ ബ്ലെസി
സ്വന്തം ലേഖകൻ
കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. നവമാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകൻ ബ്ലെസി നിയമനടപടികള്‍ സ്വീകരിച്ചു.
എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നല്‍കിയിരിക്കുന്നത്. വ്യാജ പതിപ്പിന്റെ സ്ക്രീൻഷോട്ടുകളും ബ്ലെസി സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. തിയെറ്ററില്‍ വൻ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയത്.
ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ ബെന്യാമിൻ രചിച്ച ആടു ജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. സംവിധായകൻ 16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ ചിത്രം 4.8 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 15 കോടി രൂപയും സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]