

കോട്ടയം മുണ്ടക്കയത്ത് കാറ്റിൽ വ്യാപക നാശം ; 4 വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു വാസയോഗ്യമല്ലാതായി ; കാറ്റ് കൂടുതൽ നാശം വിതച്ചത് വണ്ടൻപതാലിൽ
സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയത്ത് കാറ്റിൽ വ്യാപക നാശം.വണ്ടൻപതാലിലാണ് കാറ്റ് നാശം വിതച്ചത്. 10 സെൻ്റ് മേഖലയിൽ 4 വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു വാസയോഗ്യമല്ലാതായി.
നാല് കുടുംബങ്ങളെയും സമീപ വീടുകളിലാണ് പാർപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റാണ് നാശം വിതച്ചത്.നിരവധി മരങ്ങളും ഒടിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]