
റിയാദ്: കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ, ഐഷാബീ ദമ്പതികളുടെ മകൻ മകൻ ഫൈസൽ (54) ദമ്മാമിൽ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമർ ചികിൽസയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടന്ന് പക്ഷാഘാതം ഉണ്ടാകുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ – പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ് ബിച്ചു. മക്കൾ – ലിയാന, സഹൽ, മിശാൽ, സുഹാന. സഹോദരങ്ങൾ – മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ, സലീന, മുഫീദ. ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പടെ ബന്ധുക്കൾ അധികവും ദമ്മാമിലുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.
Last Updated Mar 29, 2024, 8:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]