
പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് കളക്ഷന്റെ ഔദ്യോഗിക കണക്കുകളും. റിലീസിന് ആഗോളതലത്തില്‍ ആടുജീവിതം നേടിയ കളക്ഷന്റെ കണക്കുകള്‍ നായകൻ പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുകയാണ്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയിരിക്കുന്നത്.
തെന്നിന്ത്യയില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ആടുജീവിതത്തിന് മുന്നില്‍ ഉള്ളത്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ റിലീസിന് ആടുജീവിതം നേടിയതിനേക്കാള്‍ ആയിരുന്നു. ഗുണ്ടുര്‍ കാരം റിലീസിന് 80 കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ റിലീസിന് നേടിയിരുന്നു. തേജ സജ്ജയുടെ ഹനുമാനാകട്ടെ 24 കോടി രൂപയില്‍ അധികവും റിലീസിന് നേടി.
മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് ആടുജീവിതം ഓപ്പണിംഗ് കളക്ഷനില്‍ നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്ത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ കണക്കിലെടുത്താൻ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.