
ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഓർമകൾ ഊർജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം എന്നും അദ്ദേഹം കുറിച്ചു.
Read Also:
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം.
Story Highlights : Pinarayi Vijayan About Good Friday
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]