
ബ്രെയിന്‍ ട്യൂമര്‍ എന്ന വാക്ക് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്.
കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക. പലപ്പോഴും രോഗി കടുത്ത തലവേദനയെ തുടർന്നാകാം രാവിലെ ഉണരുന്നത്.തലചുറ്റല്‍, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ തന്നെ അതികഠിനമായി ഛർദ്ദിക്കുന്നതിനെ നിസാരമായി കാണരുത്.
ചിലരില്‍ കാഴ്ചശക്തിക്കും പ്രശ്നം ഉണ്ടാകാം. അതായത് വസ്തുക്കളെ രണ്ടായി കാണുക, മങ്ങലുണ്ടാവുക, തുടങ്ങിയവ തോന്നാം. ട്യൂമര്‍ ബാധിച്ച സ്ഥലത്തെ ആശ്രയിച്ച് ഓര്‍മക്കുറവ് ഉണ്ടാകുവാനും, അപസ്മാരം ഉണ്ടാകുവാനും സാധ്യത ഉണ്ട്. പെരുമാറ്റ മാറ്റങ്ങൾ, ആശയക്കുഴപ്പങ്ങൾ മുതലായവയും സൂചനയാണ്. ഞരമ്പുകള്‍ക്ക് ചിലപ്പോള്‍ ബലക്ഷയവും ഉതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും ഉണ്ടാകാം. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയിൽ സംഭവിക്കുന്ന പെട്ടെന്നുള്ള അസ്വസ്ഥതകൾ, പേശികളുടെ ബലഹീനത, കേള്‍വിക്കുറവ് തുടങ്ങിയവയും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ ആകാം. രോഗം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]