
ജിദ്ദ- ആടു ജീവിതത്തെ കുറിച്ചും അറേബ്യയെ കുറിച്ചും മുന്‍ സൗദി പ്രവാസിയും കോണ്‍ഗ്രസ് നേതാവുമായ ഷീബ രാമചന്ദ്രന് നടത്തിയ അഭിപ്രായ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ഏതെങ്കിലും മാടു ജീവിതം കണ്ടോ തിരക്കഥ വായിച്ചോ ഒന്നര പതിറ്റാണ് അന്നം തന്ന അറേബ്യന്‍ മണ്ണിനെ നോക്കിക്കാണാന്‍ എനിക്കു സാധിക്കില്ലെന്നാണ് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
ലോകത്ത് എല്ലായിടത്തും ഉള്ള ചെറുപ്പക്കാർക്ക് ഒരു ജോലിയും ലഭിക്കാതെ വന്നാൽ….അഭ്യസ്ത വിദ്യരായിട്ടും സ്വന്തം നാട്ടിൽ ഒത്തിരി അലഞ്ഞിട്ട് അവസാനം ആരുടെയെങ്കിലും കരുണയിൽ രണ്ടുമാസം വിസിറ്റിംഗ് വിസയിൽ അറേബ്യൻ മണ്ണിൽ എത്തപെട്ട് തരക്കേടില്ലാത്തൊരു ജോലി നേടാനും അതിലൂടെ മെച്ചപ്പെട്ട ജീവിതവും പെങ്ങന്മാരുടെ വിവാഹവും സ്വന്തം വിവാഹവും വീടും വെക്കാൻ സാധിക്കുന്ന ഗൾഫ് മണ്ണിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..
‘ചില സിനിമകൾ ജീവിതമല്ല വെറും “കഥ” മാത്രമാണ് – ഷീബ രാമചന്ദ്രൻ കുറിച്ചു
വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ അംഗമാകുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]