
നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.
കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.
Story Highlights : Trains cancelled for maintenance
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]