
കർണാടക ബസിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് ‘യാത്ര’ ചെയ്യുകയായിരുന്ന പക്ഷികൾക്ക് ടിക്കറ്റ് മുറിച്ച് കണ്ടക്ടർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ കൊണ്ടുപോവുകയായിരുന്ന പക്ഷികൾക്കാണ് കണ്ടക്ടർ ടിക്കറ്റ് മുറിച്ചത്.
നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്. ഒരു സ്ത്രീയും കൊച്ചുമോളും കൂടി ബംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ, കർണാടക സർക്കാരിൻ്റെ ‘ശക്തി യോജന’ പദ്ധതി പ്രകാരം ഇവർക്ക് രണ്ടുപേർക്കും ബസിൽ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവർ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികൾക്കും കണ്ടക്ടർ ടിക്കറ്റ് നൽകുകയായിരുന്നു.
ടിക്കറ്റിലെ തീയതി പ്രകാരം ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എക്സിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ ടിക്കറ്റ് കാണാം. ഒപ്പം തന്നെ സ്ത്രീയും കൊച്ചുമോളും ബസിൽ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടിൽ പക്ഷികളും ഉണ്ട്.
చిలుకలకు ₹444 బస్ టికెట్ కొట్టిన కండక్టర్
కర్ణాటక – ఓ మహిళ తన మనవరాలితో కలిసి బెంగళూరు నుంచి మైసూరుకు బస్సులో ప్రయాణించింది. 4 చిలుకలను వెంట తీసుకొచ్చింది. ‘శక్తి’ పథకంలో భాగంగా వారికి కండక్టర్ ఫ్రీ టికెట్ ఇచ్చాడు కానీ చిలుకలను బాలలుగా పరిగణిస్తూ ₹444 ఛార్జీ వసూలు చేశారు.…
— Telugu Scribe (@TeluguScribe)
സിറ്റി, സബ്അർബൻ, റൂറൽ റൂട്ടുകൾ ഉൾപ്പെടെയുള്ള നോൺ എസി ബസുകളിൽ കെഎസ്ആർടിസി വളർത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാൽ, കർണാടക വൈഭവ, രാജഹംസ, നോൺ എസി സ്ലീപ്പർ, എയർ കണ്ടീഷൻഡ് സർവീസുകൾ തുടങ്ങിയ പ്രീമിയം സർവീസുകളിൽ വളർത്തുമൃഗങ്ങൾ അനുവദനീയമല്ല. വളർത്തുനായയുടെ ടിക്കറ്റ് നിരക്ക് മുതിർന്നയാൾക്കുള്ള നിരക്കിൻ്റെ പകുതിയാണ്. നായ്ക്കുട്ടികൾ, മുയൽ, പക്ഷികൾ, പൂച്ചകൾ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിൻ്റെ പകുതിയാണ്.
ഈ ബസിൽ ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]