

കോട്ടയം ജില്ലാ ആശുപത്രിക്ക് സമീപത്തെ മെഡിവിഷന് ലാബ് സ്ഥിതി ചെയ്യുന്നത് പുറം പോക്കിലെന്ന് കണ്ടെത്തി തഹസിൽദാർ; കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ സംസ്ഥാന സർക്കാരിനും, ജില്ലാ കളക്ടർക്കും നോട്ടീസയച്ച് ഹൈക്കോടതി; വിജയം കണ്ടത് തേർഡ് ഐ ന്യൂസിൻ്റെ രണ്ട് വർഷം നീണ്ട നിയമ പോരാട്ടം
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിൽ ഏറ്റവും തിരക്കേറിയ ജില്ലാ ആശുപത്രിക്ക് സമീപം മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം പുറംപോക്കിലെന്ന് സ്ഥിരീകരിച്ച് തഹസിൽദാർ റിപ്പോർട്ട് നൽകിയതിന് പിന്നാലെ കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ .കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികളായ
സംസ്ഥാന സർക്കാർ, ജില്ലാ കളക്ടർ, തഹസിൽദാർ , നഗരസഭാ സെക്രട്ടറി, വില്ലേജ് ഓഫീസർ, മെഡിവിഷൻ ലാബ് എന്നിവർക്ക് നോട്ടീസയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുറംപോക്ക് കൈയ്യേറി മെഡിവിഷൻ ലാബ് ജനറേറ്റർ സ്ഥാപിച്ചത് സംബന്ധിച്ച് 2022ൽ തേർഡ് ഐ ന്യൂസ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നുവെങ്കിലും കൈയ്യേറ്റമില്ലന്നാണ് നഗരസഭാ അധികൃതർ മറുപടി നൽകിയത് .
തുടർന്ന് രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചു. ഇരുകക്ഷികളേയും വിളിച്ച് വരുത്തി ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു. എന്നാൽ
ഒരു വർഷമായിട്ടും നടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല. ഇതിനിടെ നഗരസഭയിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം തേർഡ് ഐ ന്യൂസിൻ്റെ പരാതിയിൻമേൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഫയൽ പൂഴ്ത്തിയതായി കണ്ടെത്തി. ഇതോടെ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിലാ അന്നാ വർഗീസിനെതിരെ വിജിലൻസ് നടപടി സ്വീകരിച്ചു.
ഇതോടെയാണ് തേർഡ് ഐ ന്യൂസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതിനേ തുടർന്ന് സ്ഥലം അളന്ന് തിരിക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി ഉത്തരവിട്ടു.
തുടർന്ന് തഹസിൽദാർ മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന സ്ഥലം പരിശോധിച്ചതോടെയാണ് ജനറേറ്റർ ഇരിക്കുന്ന സ്ഥലം മാത്രമല്ല മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം തന്നെ പുറംപോക്കിലാണെന്ന് കണ്ടെത്തിയത്.
കോട്ടയം നഗരത്തിൻ്റെ കണ്ണായ ഭാഗത്താണ് ഏതാണ്ട് അഞ്ച് സെൻ്റോളം സ്ഥലം കൈയ്യേറിയിരിക്കുന്നത്. ഇതിന് കോടിക്കണക്കിന് രൂപ വിലവരും.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹാജരായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]