
കോഴിക്കോട്: എൽഎസ്ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന രാഗേഷ് കെ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർജ് കെ വി ഹാജരായി.
Last Updated Mar 27, 2024, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]