
ന്യൂദല്‍ഹി- വന്‍ സാമ്പത്തിക ശക്തികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്ന് രാജ്യത്തെ കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ഏകപക്ഷീയമായ മാധ്യമ വിലക്കുകള്‍ അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയും ആയി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ അനന്തരഫലം ഉണ്ടാക്കും. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കേസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ സംവാദം തടയുന്നതിന് തുല്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]