
ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയില്‍ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം എത്തിയിരുന്നു. അതിലൊന്നാണ് മണികണ്ഠനെ നായകനാക്കി പ്രഭുറാം വ്യാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലവര്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ശ്രീ ഗൗരി പ്രിയയാണ്. ഫെബ്രുവരി 9 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. കണ്ണ രവി, ഹരീഷ് കുമാര്‍, ശരവണന്, ഗീത കൈലാസം, നിഖില ശങ്കര്‍, ഹരിണി, പിന്റു പാണ്ഡു, അരുണാചലേശ്വരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ യുവരാജ് ഗണേശന്, മഗേഷ് രാജ് പസിലിയന്‍, നസെറത്ത് പസിലിയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശക്തി ഫിലിം ഫാക്റ്ററി ആയിരുന്നു വിതരണം.
ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. എഡിറ്റിംഗ് ഭരത് വിക്രമന്, സംഗീതം സീന്‍ റോള്‍ഡന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വലിയ വിജയം നേടിയ സമയത്ത് തമിഴ് സിനിമകള്‍ മികവ് കാട്ടുന്നില്ലെന്ന് തമിഴ് പ്രേക്ഷകരിലെ ഒരു വിഭാഗത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സമയത്ത് എതിര്‍വിഭാഗം എടുത്തുകാട്ടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലവര്. ഒടിടിയില്‍ ചിത്രം കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്.
Last Updated Mar 27, 2024, 1:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]