
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സമ്മർ ബമ്പർ BR 96 നറുക്കെടുപ്പ് ഇന്ന്. 10 കോടി രൂപയാണ് ഭാഗ്യവാനെ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയുമാണ് സമ്മർ ബമ്പർ നൽകുന്നത്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. രണ്ട് മണിയ്ക്കാണ് ബമ്പർ നറുക്കെടുപ്പ്.
നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകും. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി 1,00,000 രൂപയാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മർ ബമ്പർ ലോട്ടറി വിൽപ്പന നടന്നത്. 250 രൂപയാണ് ടിക്കറ്റ് വില.
സമ്മർ ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്ന ഇന്ന് വിഷു ബമ്പർ ടിക്കറ്റും പുറത്തിറക്കും. ആറു സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കുക. 12 കോടി രൂപയാണ് ബിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം നാലുപേർക്കാണ്.
Story Highlights : Summer Bumper 2024 BR-96 Lottery Result today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]