
ചെന്നൈ-പ്രതിപക്ഷ ഇന്‍ഡ്യ മുന്നണിക്ക് ഉറക്കമുണ്ടാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉറങ്ങില്ലെന്നാണ് ഉദയനിധി സ്റ്റാലിന് മറുപടി നല്‍കിയത്.
തന്റെ സ്വീകാര്യത കണ്ട് ഡിഎംകെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ഉദയനിധിയുടെ പ്രതികരണം. ഇന്‍ഡ്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്നും ഉത്തര്‍പ്രദേശില്‍ മോഡി പ്രസംഗിച്ചിരുന്നു.
ഡിഎംകെയ്ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങള്‍ ഉറങ്ങാന്‍ പോകുന്നില്ല. 2014ല്‍ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു എന്നാല്‍ ഇന്നത് 1200 രൂപയാണ്’.
തെരഞ്ഞെടുപ്പ് വന്നതോടെ മോഡി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ വിലകുറച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിലിണ്ടറിന് വീണ്ടും അഞ്ഞൂറുരൂപ വിലയുയര്‍ത്തും- ഉദയനിധി പറഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവില്‍ തമിഴ്നാടിനെ മോഡി തിരിഞ്ഞുനോക്കിയില്ല. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല- ഉദയനിധി പറഞ്ഞു
വാര്‍ത്തകള്‍ തുടര്‍ന്നും വാട്സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]