
കൊച്ചി/മുംബൈ: 2024 ടാറ്റ ഐപിഎല്ലിൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്മെൻ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ മുതൽ പരമ്പരാഗത മാധ്യമങ്ങളിൽ നിക്ഷേപം നടത്തുന്ന എഫ്എംസിജി പോലുള്ള വിഭാഗങ്ങളും ഈ സീസണിൽ ഉണ്ടെന്നത് ശ്രദ്ധേയമാണ്.
ജിയോസിനിമയുടെ 2024 ടാറ്റ ഐപിഎൽ സീസണിലെ ഡിജിറ്റൽ സ്ട്രീമിംഗ് സ്പോൺസർമാരുടെ പട്ടികയിൽ ഡ്രീം11 കോ-പ്രസൻ്റിംഗ് സ്പോൺസറായി ഉൾപ്പെടുന്നു, അതേസമയം ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്കിന്റെ പേസാപ്പ്, എസ്ബിഐ, ക്രെഡ്, എഎംഎഫ്ഐ, അപ്സ്റ്റോക്സ്, തംസ് അപ്പ്, ബ്രിട്ടാനിയ, പെപ്സി, പാർലെ, ഗൂഗിൾ പിക്സൽ, ഹയർ, ജിൻഡാൽ സ്റ്റീൽ, വി, ഡാൽമിയ സിമൻ്റ്സ്, കംല പസന്ദ്, റാപിഡോ എന്നിവർ അസോസിയേറ്റ് സ്പോൺസർമാരായി കൈകോർത്തു. കൂടാതെ, ജിയോസിനിമ മറ്റ് നിരവധി ബ്രാൻഡുകളുമായി വിപുലമായ ചർച്ചയിലാണ്.
ഓൺലൈൻ ഫാൻ്റസി ഗെയിമിങ് പ്ലാറ്റുഫോമുകളായ ഡ്രീം 11, മൈ ടീം 11 , മൈ 11 സർക്കിൾ എന്നിവയും പരസ്യങ്ങൾക്കായി പരമ്പരാഗത ചാനലുകളെ ആശ്രയിക്കുന്നതിന് പേരുകേട്ട ബ്രിട്ടാനിയ, പാർലെ ഉൽപ്പന്നങ്ങൾ, മാർസ് ചോക്ലേറ്റുകൾ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഹവ്മോർ ഐസ്ക്രീം തുടങ്ങിയ എഫ്എംസിജി മേഖലയിൽ നിന്നുള്ള ബ്രാൻഡുകളും പരസ്യദാതാക്കളായി ജിയോസിനിമയിൽ എത്തിയിട്ടുണ്ട്.
ഓട്ടോമൊബൈൽ വിഭാഗത്തിലെ മറ്റ് പ്രധാന ബ്രാൻഡുകളായ മാരുതി, അപ്പോളോ ടയേഴ്സ്, അശോക് ലെയ്ലാൻഡ്, ജെകെ ടയറുകൾ എന്നിവയും ബാങ്കിംഗ്, പേയ്മെൻ്റുകൾ, ഓൺലൈൻ ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്മെൻ്റുകൾ എന്നീ മേഖലകളിൽ നിന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പേസാപ്പ് , എസ്ബിഐ, ക്രെഡ്, എഎംഎഫ്ഐ, ഐസിഐസിഐ മ്യൂച്വൽ ഫണ്ട്, എൽഐസി ബ്രാൻഡുകൾ ജിയോസിനിമയിൽ നിക്ഷേപം നടത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]