

സ്ഥാനാർഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ വിരോധമില്ല, എൻ ഡി എ ഇത്തവണ കേരളത്തെ ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കുമെന്ന് മേജർ രവി.
എറണാകുളം : വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മേജർ രവി സ്ഥാനാർഥിയായി വരുമെന്ന് ആദ്യം മുതൽ അഭ്യുഹങ്ങളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അവയെല്ലാം മാറ്റി മറിച്ചുകൊണ്ട് ഡോ. കെ എസ് രാധാകൃഷ്ണനെ തെരഞ്ഞെടുക്കുകയായിരുന്നു.അവസാനം നിമിഷം ഒഴിവാക്കിയതിനെ പറ്റി ചോദിച്ചപ്പോഴാണ് പാർട്ടി തീരുമാനം അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങള്‍ക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.
എന്നാൽ ഇത്തവണ ബി ജെ പി കേരളത്തിൽ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇലക്ഷൻ നടക്കുന്ന ഇരുപതു മണ്ഡലങ്ങളിലും ബി ജെ പി ക്കു വൻ വോട്ട് വിഹിതം ഉണ്ടാകും.ഏഴിൽ കുറയാതെ സീറ്റിൽ വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |