
കോട്ടയത്തെ NDA പരിപാടിയിൽ പങ്കെടുക്കാത്തത് ക്ഷണിക്കാത്തത് കൊണ്ടാണെന്ന് പിസി ജോർജ്. ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്ഥാനാർത്ഥി വിളിച്ചില്ല. പങ്കെടുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്നും പി സി ജോർജ് പറഞ്ഞു.
എന്നാൽ ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് വിവരം. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു.
Read Also
തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാ നേതാക്കളും വരില്ല. പി.സി ജോർജ് മറ്റു ജില്ലകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഈ പാർലമെന്റ് കൺവെൻഷന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാത്രമേ വന്നിട്ടുള്ളൂ.
പി.സി ജോർജ് ഇന്നലെ കോഴിക്കോട്, കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തതാണ്. ഒരു നേതാവ് വരുമ്പോൾ എല്ലാ നേതാക്കന്മാരും കൂടെ വരില്ല. ഓരോ സ്ഥലത്തേക്കും ഒരു നേതാക്കന്മാരെയാണു നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
Story Highlights : PC George Boycotted NDA Convention
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]