
മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന് രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 28 ന് ആണ് റിലീസ്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിക്കുകയാണ് ചിത്രം.
കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 1.75 കോടിയാണ്! ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കാണ് ഇത്. ഇനിയുള്ള മൂന്ന് ദിവസങ്ങളിലൂടെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ആദ്യദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്സിനും ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്. മറ്റ് തെന്നിന്ത്യന്‍ നഗരങ്ങളിലും മുംബൈയിലും ആടുജീവിതം ടീം പ്രസ് മീറ്റ് നടത്തിയിരുന്നു. ഒപ്പം നിരവധി അഭിമുഖങ്ങളും നല്കി. എ ആര് റഹ്മാന് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്.
Last Updated Mar 25, 2024, 8:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]