
ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് . ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയിൽനിന്നുള്ള രസകരമായ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
സംഘട്ടനരംഘങ്ങളുടെ ചിത്രീകരണത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനിടെയുണ്ടായ ദൃശ്യം നായകനായ ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലനം കാണാനെത്തിയ സംവിധായകൻ അഖിൽ പോളിനെ ടൊവിനോ മലർത്തിയടിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാൻവന്ന ലെ ഡയറക്ടർ. ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു’ എന്നാണ് വീഡിയോക്കൊപ്പം താരം നൽകിയിരിക്കുന്ന വരികൾ.
സംഘട്ടന സംവിധായകൻ യാനിക് ബെന്നിനേയും വീഡിയോയിൽ കാണാം. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്. പൊന്നിയൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]