
കുട്ടനാട്: കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ചൂണ്ടു വിരലിൽ സെറാമിക് പ്ലേറ്റ് കറക്കി ഗിന്നസ് റെക്കോർഡ് നേടിയ അശ്വിൻ വാഴുവേലിന്റെ മാസ്മരിക പ്രകടനം ഇന്ന് എടത്വയിൽ നേരിൽ കാണാം. വൈകിട്ട് 6 മണിക്ക് എടത്വ കേളമംഗലം ജോർജിയൻ സ്പോര്‍ട്സ്സെന്ററിലാണ് അശ്വിൻ വാഴുവേലിന്റെ മാസ്മരിക പ്രകടനം അരങ്ങേറുക. തുടർന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ആദരിക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആണ് പരിപാടി. പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിക്കും.
തുടർച്ചയായി 2 മണിക്കൂർ 10 മിനിറ്റ് 4 സെക്കന്റ് സമയം സെറാമിക് പ്ലേറ്റ് ചൂണ്ട് വിരലിൽ നിർത്താതെ കറക്കി ഗിന്നസ് വേൾഡ് റെക്കോർഡും യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ വേൾഡ് റെക്കോർഡും നേടിയ അശ്വിൻ വാഴുവേലിൽ നൈജീരിയൻ സ്വദേശി ഇഷാക്കോഗിയോ വിക്ടറിന്റെ 1 മണിക്കൂർ 10 മിനിറ്റ് 29 സെക്കന്റ് സമയം കൊണ്ട് കുറിച്ച റെക്കോർഡ് ആണ് തകർത്തത്. സ്കൂളിൽ പഠിക്കുമ്പോൾ ചന്ദ്രമുഖി സിനിമയിൽ പ്രശസ്ത താരം രജനികാന്ത് പട്ടം വിരലിൽ വെച്ച് കറക്കുന്നത് കണ്ടാണ് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്. ബുക്ക്, ചട്ടി, ഓട്, പ്ലേറ്റ്, തലയിണ ഇവയെല്ലാം രണ്ട് കയ്യിലും ഒരേ സമയം കറക്കും. അടൂർ വാഴുവേലിൽ ബാബുനാഥ് – ഇന്ദിരാഭായ് ദമ്പതികളുടെ മകനാണ് അശ്വിൻ.
ഡോക്ടർ എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ മികച്ച കലാ താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന ചീഫ് കോർഡിനേറ്റർ കൂടിയാണ് അശ്വിൻ വാഴുവേലിൽ.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 24, 2024, 1:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]