
അൽകോബാർ – പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് കടുത്ത വിവേചനമാണെന്നും സർക്കാരിനെ കൊണ്ട് സിഎഎ നിയമം പിൻവലിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മേഖലാ ഇഫ്താർ സംഗമങ്ങൾ ആഹ്വാനം ചെയ്തു. അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണം ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു. കോബാർ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ മേഖലകളെ പ്രാതിനിധീകരിച്ചു കൊണ്ട് പർവേസ് മുഹമ്മദ്, നവീൻ കുമാർ, ഉമർ ഫാറൂഖ്, റഷീദ് ഉമർ, താഹ ഹംസ, റഊഫ് അണ്ടത്തോട്, സഫ്വാൻ, അൻവർ സലീം, ഫൗസിയ മൊയ്തീൻ, എ.കെ. അസീസ്, ഷനോജ്, ഹാരിസ് എന്നിവർ പ്രഭാഷണം നടത്തി.ഖലീൽ അന്നടുക്ക, സി.ടി. റഹീം, ഇല്യാസ്, കെ.ടി. ഷജീർ, ഫായിസ്, നജ്മുസമാൻ, ഹൈദർ മമ്പാട്, സിയാദ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]