
കോട്ടയം : മരങ്ങാട്ടുപള്ളിയില്‍ ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതിയെയാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ട് വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം ബന്ധു മരിച്ചെന്ന് പറഞ്ഞ് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിന് ശേഷം ഇവർ വിറ്റ സ്വര്‍ണം എരുമേലിയിലെ കടയില്‍ നിന്ന് കണ്ടെടുത്തു.
Last Updated Mar 23, 2024, 7:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]