
മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93ആയി. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.
ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തിൽ ശനിയാഴ്ച 11ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിടിയിലായവരിൽ നാല് പേർ ഭീകരവാദികളെന്നാണ് വിവരം.
വെടിവയ്പിന് പിന്നാലെ അക്രമികൾ ചെറുകാറിൽ പാഞ്ഞ് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈ കാർ പിന്തുടർന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കാറിൽ നിന്ന് പിസ്റ്റൾ, മാഗസിൻ, റൈഫിളുകൾ എന്നിവയും താജിക്കിസ്ഥാന്റെ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.
Last Updated Mar 23, 2024, 3:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]