
ചെന്നൈ: തമിഴ്നാട്ടിലെ കോൺഗ്രസിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അനിശ്ചിതത്വമാണ് പ്രഖ്യാപനം വൈകാൻ കാരണം. തമിഴ്നാട്ടിലും ‘കേരള മോഡൽ ’ വേണമെന്ന ആവശ്യമാണ് പി സി സി അധ്യക്ഷൻ കെ സെൽവ പെരുന്തഗൈ അടക്കമുള്ള നേതാക്കൾ മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് കേരളത്തിലെ പോലെ സിറ്റിംഗ് എം പിമാരെ ഇക്കുറിയും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ സെൽവ പെരുന്തഗൈ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ ആവശ്യത്തോട് ഹൈക്കമാൻഡിന് താത്പര്യമില്ല. സിറ്റിംഗ് എം പിമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കുന്നത് നടക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാണ് വ്യക്തമാകുന്നത്. അതായത് കൂടുതൽ പുതിയ മുഖങ്ങൾ വേണമെന്നാണ് ഹൈക്കമാൻഡിന്റെ ആവശ്യം. ഇതാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിന്റെ പ്രധാന കാരണം.
എത്രയും വേഗം തർക്കം പരിഹരിച്ച് സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്. 4 സീറ്റിൽ എങ്കിലും ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള ശ്രമം ഊർജ്ജിതമാണ്. ഡി എം കെ മുന്നണിയുടെ ഭാഗമായി ആകെ 9 സീറ്റിലാണ് തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഡി എം കെ സഖ്യത്തിൽ മറ്റെല്ലാവരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസിന്റെ പട്ടിക വൈകുന്നത് സഖ്യത്തിനുള്ളിൽ അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. എന്നാൽ എത്രയും വേഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നാണ് പി സി സി അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കോൺഗ്രസ്സ് ദേശീയ പാർട്ടി ആയതുകൊണ്ടാണ് തീരുമാനം വൈകുന്നതെന്നും പരമാവധി 3 ദിവസത്തിനുള്ളിൽ പ്രഖ്യാപനം നടത്തുമെന്നും സെൽവ പെരുന്തഗൈ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 23, 2024, 4:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]