
ദില്ലി : ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. സിബിഐ, ഇഡി അടക്കം അന്വേഷണ ഏജൻസികളുടെ പ്രവർത്തനം അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അദാനിയുടെ പങ്ക് നേരിട്ട് വ്യക്തമാകുന്നില്ലന്നേയുള്ളൂ. സംഭാവന നൽകിയതിൽ പലതും “മോദി + അദാനി = മോദാനി കമ്പനികളാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപി അഴിമതി നടത്തുകയായിരുന്നുവെന്ന് ജയറാം രമേശ് ആരോപിച്ചു. കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങി. അന്വേഷണ ഏജൻസികളെ വച്ച് ഭയപ്പെടുത്തി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മാത്രം ബിജെപി 1853 കോടി രൂപ പിടിച്ചെടുത്തു. ഇലക്ടറൽ ബോണ്ടിനെ അഴിമതിക്കുള്ള ഉപാധിയാക്കിയത് മോദിയാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം അവസാനിപ്പിക്കുമെന്ന് 2019 ലെ പ്രകടനപത്രികയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി അക്കാര്യത്തിൽ ഒരു നിലപാട് എടുത്തിരിക്കുന്നു. ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപി അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated Mar 23, 2024, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]