
സംഗീതപരിപാടി കാണാനെത്തി ആവേശത്തോടെ തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ എത്തിയതാണ് സുചിത്ര. മകൾ വിസ്മയ മോഹൻലാലാണ് ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ചത്.
സുചിത്രയുടെ ഏറെ നാളത്തെ ആഗ്രഹം മകളാണ് സാധിച്ചുകൊടുത്തത്. അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് വിസ്മയ മോഹൻലാൽ വീഡിയോയ്ക്കൊപ്പം കുറിച്ചു. ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന് അമ്മയെ അറിയുന്നവർക്കു മനസ്സിലാകുമെന്നും വിസ്മയ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]