
ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നല്ല തുടക്കത്തിനുശേഷം മുസ്തഫിസുര്‍ റഹ്മാന് മുന്നില്‍ തകര്‍ന്നടിഞ്ഞെങ്കിലും അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. തുടക്കം മിന്നിച്ച ക്യാപ്റ്റന്‍ 23 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 20 പന്തില്‍ 21 റണ്‍സെടുത്തു.
തകര്‍ത്തടിച്ച് തകര്‍ന്നടിഞ്ഞു
ടോസ് നേടി ക്രീസിലിറങ്ങിയ ആര്‍സിബിക്ക് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ നാലോവറില്‍ ആര്‍സിബി 41 റണ്‍സടിച്ചതോടെ ചെന്നൈ ബാക്ക് ഫൂട്ടിലായി. എന്നാല്‍ അഞ്ചാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ റഹ്മാന് രമ്ടാം പന്തില്‍ ഫാപ് ഡൂപ്ലെസിയെയും ഒരു പന്തിന്റെ ഇടവേളയില്‍ രജത് പാടീദാറിനെയും മടക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആര്‍സിബി ഞെട്ടി. അടുത്ത ഓവില് ഗ്ലെന്‍ മാക്സ്വെല്ലിനെ(0) ഗോള്‍ഡന്‍ ഡക്കാക്കിയ ദീപക് ചാഹര്‍ ആര്‍സിബിയെ ഞെട്ടിച്ചു. വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിക്ക് പ്രതീക്ഷ നല്കിയപ്പോള് നിലയുറപ്പിച്ചെന്ന് കരുതിയ കോലിയെ മുസ്തഫിസുറിന്റെ പന്തില്‍ ബൗണ്ടറിയില്‍ ഓടിപ്പിടിച്ച അജിങ്ക്യാ രഹാനെ ബൗണ്ടറി കടക്കും മുമ്പ് പന്ത് രചിന് രവീന്ദ്രക്ക് കൈമാറി ക്യാച്ച് പൂര്‍ത്തിയാക്കി.
Just a reminder: 𝙏𝙝𝙖𝙡𝙖 𝙣𝙚𝙫𝙚𝙧 𝙢𝙞𝙨𝙨𝙚𝙨 😉
— JioCinema (@JioCinema)
പിന്നാലെ കാമറൂണ്‍ ഗ്രീനിനെ(18) മുസ്തഫിസുര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ 41-0ല്‍ നിന്ന് ആര്‍സിബി 78-5ലേക്ക് കൂപ്പുകുത്തി. പിന്നീടായിരുന്നു ആര്‍സിബിയുടെ തിരിച്ചുവരവിന് നേതൃത്വം നല്കിയ കൂട്ടുകെട്ട് അനുജ് റാവത്തും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് അടിച്ചെടുത്തത്. ആറാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ റാവത്തും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ആര്‍സിബിയെ മാന്യമായ സ്കോറിലെത്തിച്ചത്. അനൂജ് റാവത്ത് 25 പന്തില്‍ 48 റണ്‍സെടുത്ത് അവസാന പന്തില്‍ ധോണിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന മൂന്നോവറില്‍ 50 റണ്‍സാണ് ആര്‍സിബിക്കായി കാര്‍ത്തിക്കും റാവത്തും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ പതിനെട്ടാം ഓവറില്‍ അനൂജ് റാവത്ത് മൂന്ന് സിക്സ് അടക്കം 25 റണ്‍സും മുസ്തഫിസുര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സും അടിച്ച ആര്‍സിബിക്ക് തുഷാര്‍ ദേശ്പാണ്ഡെയുടെ അവസാന ഓവറില്‍ പക്ഷെ ഒമ്പത് റണ്‍സെ നേടാനായുള്ളു.
AJINKYA RAHANE 🤝 RACHIN RAVINDRA.
– A terrific catch! 🔥
— Mufaddal Vohra (@mufaddal_vohra)
ചെന്നൈക്കായി മുസ്തഫിസുര്‍ റഹ്മാന് നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു. നാലോവറില്‍ 47 റണ്‍സ് വഴങ്ങിയ തുഷാര്‍ ദേശ്പാണ്ഡെയയാണ് ചെന്നൈ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]