
നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നർത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമർശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയാണ് ആര്.എല്‍.വി രാമകൃഷ്ണന്. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്ക്കാന് പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്പില് കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആർ.എൽ.വി രാമകൃഷ്ണൻ വ്യക്തമാക്കി.
ഇതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരേ ഒട്ടേറെയാളുകളാണ് രംഗത്ത് വന്നത്. സിനിമാരംഗത്ത് നിന്നും നടൻ ഹരീഷ് പേരടി നടത്തിയ പ്രതികരണം ചർച്ചയാവുകയാണ്. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും കറുപ്പിനും രാമകൃഷ്ണനുമൊപ്പമെന്നും ഹരീഷ് പേരടി കുറിച്ചു.
”മോളെ സത്യഭാമേ..ഞങ്ങൾക്ക് പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..”
അതേ സമയം തന്റെ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.
യുവജനോത്സവത്തിന് മാർക്കിടുമ്പോൾ സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാർക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലർ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ കുട്ടിക്കെന്ന്. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭംഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭംഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.
ആര്‍എല്‍വി രാമകൃഷ്ണനും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും തനിയ്ക്ക് നീനാ പ്രസാദിന്റെയോ മേതിൽ ദേവികയുടെയോ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവർ പറഞ്ഞു. ഇത്രയും ധാർഷ്ഠ്യം പാടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് എന്റെ വീടാണ്, മനസ്സിലായോ എന്നായിരുന്നു പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]