
6:48 AM IST:
ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ആദ്യ പത്ത് കന്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടിയും ടിഎംസിക്ക് 1,198 കോടിയും കിട്ടിയതായാണ് കണക്കുകള്‍. കോണ്‍ഗ്രസിന് 615 കോടിയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു. മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയ്ൻസുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
6:48 AM IST:
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 10 വർഷത്തെ ഭരണപരാജയത്തിനൊടുവിൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫാസിസ്റ്റ് സർക്കാർ എതിരാളികളെ ലക്ഷ്യമിടുകയാണ്. ഇത് പരാജയഭീതിയിലുള്ള ബിജെപിയുടെ പ്രതികാരവേട്ടയാണ്. ഒരു ബിജെപി നേതാവ് പോലും നടപടി നേരിടുന്നില്ല എന്നത് ഇഡി അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നത്തിന്റെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.
6:47 AM IST:
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യ വായപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകി. ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സംഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പരവാർ വ്യക്തമാക്കി. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്ന് എക്സിൽ രേഖപ്പെടുത്തിയ തരൂർ, ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന ബിജെപിക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
6:46 AM IST:
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിറകെ അരവിന്ദ് കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി എല്ലാ പിന്തുണയും അറിയിച്ചു. നിയമ പോരാട്ടത്തിന് സഹായവും വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധി ഇന്ന് കെജ്രിവാളിന്റെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിക്കും. ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നായിരുന്നു അറസ്റ്റിന് പിറകെയുള്ള രാഹുലിന്റെ പ്രതികരണം.
6:45 AM IST:
മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം. ഇഡിയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.രാവിലെ സുപ്രീംകോടതിയില്‍ അറസ്റ്റ് ഉന്നയിക്കാൻ എഎപി നീക്കം. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ന് ബിജെപി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാൻ ആം ആദ്മ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇന്നലെ അതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.