
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യപേക്ഷ കൽപ്പറ്റ കോടതി തള്ളി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച പ്രതികളായ 13-ആം പ്രതി രഹൻ ബിനോയ്, 18-ആം പ്രതി ബിൽഗെറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല.
Last Updated Mar 21, 2024, 7:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]