

First Published Mar 21, 2024, 1:25 PM IST
റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേനും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. പ്രാദേശിക സമയം രാത്രി 10ന്(ഇന്ത്യൻ സമയം രാത്രി 12.30ന്) സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില് ഫാന്‍ കോഡ് ആപ്പിലും ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകും.
അഫ്ഗാനെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് 1985നുശേഷം ആദ്യമായി യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടിലെത്താം. മത്സരത്തിനായി ഇന്ത്യൻ ടീം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അബഹയിൽ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയയന്റൊന്നുമില്ല.
ഇതുവരെ ഇരു ടീമുകളും 11 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് തവണ മത്സരം സമനിലയായപ്പോള്‍ ഒരു തവണ അഫ്ഗാന് ഇന്ത്യയെ അട്ടിമറിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇന്ത്യയും അഫ്ഗാനും ഫുട്ബോളില്‍ ഏറ്റുമുട്ടുന്നത്. 2019ലും 2021ലും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. എന്നാല്‍ 2022ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനനെ 2-1ന് തോല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും സിറിയയോടും ഏറ്റുമുട്ടി ഒരൊറ്റ ഗോൾ പോലും നേടാനാകാതെ മടങ്ങിയ ഇന്ത്യൻ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ നിലവിൽ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുനില്‍ ചേത്രിയും സംഘവും.
ഇന്ത്യൻ ടീം ഇവരില്‍ നിന്ന്:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, ആമി റണവാഡെ, ജയ് ഗുപ്ത.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്.
Last Updated Mar 21, 2024, 4:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]