

മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നിലച്ചു: ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്: കരാർ കമ്പനിക്ക് കൊടുക്കാനുള്ളത് കോടികൾ: പണം നൽകിയില്ലെങ്കിൽ പണിയില്ല എന്ന് കരാർ കമ്പനി
സ്വന്തം ലേഖകൻ
കൊച്ചി: മെഡിക്കൽ ഉപകരണങ്ങളുടെ അറ്റ കുറ്റപ്പണി നടത്തുന്ന കമ്പനിക്ക് കോടികൾ കുടിശ്ശികയായതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ . .സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകും. കുടിശ്ശിക പണം നൽകാതെ സ്പെയർ പാർട്സ് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തില്ലെന്ന് കരാർ കമ്പനിയായ സൈറിക്സ് ഹെൽത്ത് കെയർ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനെ അറിയിച്ചു. രണ്ടു വർഷത്തിനിടെ 46 കോടി രൂപയുടെ ബില്ലിൽ 18 കോടി മാത്രമാണ് നൽകിയത് 28 കോടി രൂപ ഇപ്പോഴും കുടിശികയാണ് . 2022-23 വർഷം കുടിശിക 12 കോടിയും 2023 – 24 വർഷം 18 കോടിയുമാണ് കുടിശിക .
ഡിസംബറിൽ കുടിശ്ശിക 21 കോടി ആയിരുന്നപ്പോൾ കമ്പനിക്ക് കിട്ടിയത് വെറും 80 ലക്ഷം മാത്രം. കുടിശ്ശി വർദ്ധിച്ചതോടെയാണ് സ്പെയർപാർട്സ് ആവശ്യമുള്ള ഉപകരണങ്ങളുടെ പണി നടത്താൻ ആകില്ലെന്ന് കമ്പനി നിലപാടെടുത്തത്.
മെഡിക്കൽ കോളേജുകൾ ഒഴികെ ആരോഗ്യവകുപ്പിന് കീഴിലെ ആശുപത്രികളിലെ വാറന്റി കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കരാറാണ് സൈറിക്സ് ഹെൽത്ത് കെയറിന് നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ളവയുടെ ഉപകരണങ്ങൾ ഇതിൽപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]