

മോദിയോടു ചോദിച്ചാല്‍ മകള്‍ അകത്താകുമെന്ന് കണ്ടിട്ടാണു പിണറായി മിണ്ടാത്തത് ;പാർട്ടിയെ ആർ.എസ്.എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരനെന്ന ദുഷ്പേര് ഭാവിയില്‍ പിണറായിക്കുണ്ടാകും ; ഈ തിരഞ്ഞെടുപ്പ് മോദി- പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടം; ആരാണ് തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാം : കെ.മുരളീധരൻ
സ്വന്തം ലേഖകൻ
തൃശൂര്‍: രാഹുല്‍ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. രാഹുലിനെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കുന്നു. പിണറായിയുടെ വാർത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതു മുഴുവൻ രാഹുലിനോടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിക്കുന്നില്ല. മോദിയോടു ചോദിച്ചാല്‍ തന്റെ മകള്‍ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാള്‍ ആർ.എസ്.എസിെൻറ ഭാഷയില്‍ സംസാരിക്കുന്നത് പിണറായിയാണ്. എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർ.എസ്.എസിെൻറ ആലയില്‍ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരനെന്ന ദുഷ്പേര് ഭാവിയില്‍ പിണറായിക്കുണ്ടാകും.
ഈ തിരഞ്ഞെടുപ്പ് മോദി- പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കും. ചില തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ തൃശൂരിെൻറ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്നും മുരളീധരൻ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാർഥി കാണുന്നതിനു മുൻപേ തൃശൂർ കണ്ട ആളാണു ഞാൻ. യു.ഡി.എഫ് ജയിക്കണമെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]