
കൊച്ചി: മാനുഷികഭാവങ്ങളെ ധാര്‍മ്മികമായും സുതാര്യമായും ഉപയോഗിക്കാവുന്ന ഒരു ചട്ടക്കൂട് എ.ഐയില്‍ വേണമെന്നും എങ്കില്‍മാത്രമേ അത് നീതിപൂര്വകമാകൂ എന്നും ഉപഭോക്തൃ കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു അഭിപ്രായപ്പെട്ടു. മനുഷ്യനെപ്പോലെ ചിന്തിക്കാനും വിശകലനം ചെയ്യാനും പ്രോഗ്രാം ചെയ്തിരിക്കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എന്നാല്‍, അതില്‍ അനുതാപമോ സഹതാപമോ മനുഷ്യത്വമോ പോലും ഉണ്ടാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞഉ.
ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്.ടി.ഐ കേരള ഫെഡറേഷന് സഹകരണത്തോടെ, ഉത്തരവാദിത്വപൂര്‍ണ്ണവും നീതിപൂര്‍വ്വകവുമായ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് സി.എം.ഐ. അധ്യക്ഷത വഹിച്ചു. നിര്‍മ്മിത ബുദ്ധി നല്ലതുപോലെ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ തെറ്റായി ഉപയോഗിച്ചാല്‍ അത് ആണവായുധം പോലെ അപകടകരം തന്നെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയ്സണ്‍ പോള്‍ മുളേരിക്കല്‍ സി.എം.ഐ അഭിപ്രായപ്പെട്ടു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യന് മനുഷ്യനെ തന്നെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഐ.എസ് ജോയിന്റ് ഡയറക്ടര്‍ ജുനിത ടി.ആര്. വിവിധ സ്റ്റാന്‍ഡേര്‍ഡുകളെ കുറിച്ച് സംസാരിച്ചു. ഐ.എസ്.ഒ, ഹാള്‍മാര്‍ക്ക് പോലെ ഓരോ മുദ്രയും ഫലപ്രദമായി അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ മികച്ച ഉല്‍പ്പന്നമോ സേവനമോ ലഭിക്കുകയുള്ളുവെന്നും ജുനിത ടി.ആര്. അഭിപ്രായപ്പെട്ടു. സെക്രെഡ് ഹാര്‍ട്ട് കോളേജ് കോമെഴ്സ് വിഭാഗം അസി. പ്രൊഫസര്‍ ജെയിംസ് വി. ജോര്‍ജ് പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]